തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66,160 രൂപയായി. ഗ്രാമിനും ആനുപാതികമായി വില കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8270 രൂപയായി. സംസ്ഥാനത്ത് ഇന്നലെ 66,480 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 65,000 കടന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.
TAGS : GOLD RATES
SUMMARY : Gold rate is decreased
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പു വരുത്തുമെന്ന് പ്രകടന പത്രികയില്‍…
കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍…
ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്.…
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…