Categories: KERALATOP NEWS

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 6,200 രൂപയാണ്.

ഈമാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. പിന്നീട് റിക്കാര്‍ഡ് ഉയരത്തില്‍ മാറ്റമില്ലാതെ രണ്ടു ദിവസം തുടര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ച 120 രൂപ കുറയുകയായിരുന്നു. മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നുദിവസംകൊണ്ട് വർധിച്ചത് 1,200 രൂപയാണ്. എന്നാല്‍ നാലിന് സ്വർണവില 360 രൂപ കുറഞ്ഞിരുന്നു. തുടർന്ന് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം വീണ്ടും 58,000ന് മുകളില്‍ എത്തി. തുടർന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 59,000 രൂപയും പിന്നാലെ 60,000 രൂപയും കടക്കുകയും ചെയ്തു.

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

TAGS : GOLD RATES
SUMMARY : Gold rate is decreased

Savre Digital

Recent Posts

ഡൽഹിയിൽ സ്ഫോടനത്തിനുപയോ​ഗിച്ചത് ‘മദർ ഓഫ് സാത്താൻ’; സംശയം ബലപ്പെടുന്നു

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിൽ നടന്ന സ്ഫോടനത്തിൽ ഉപയോഗിച്ചത് ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ് (TATP) അഥവ മദർ ഓഫ് സാത്താൻ എന്ന…

49 minutes ago

യുപിയില്‍ ക്വാറി അപകടം; ഒരാള്‍ മരിച്ചു,15 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ലക്‌നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ ക്വാറി ദുരന്തത്തിൽ ഒരാൾ മരിച്ചു. ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണാണ് അപകടം…

2 hours ago

സെൽഫിയെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

ബെംഗളൂരു: മൊബൈലിൽ സെൽഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. ചിക്കമഗളൂരുവിലെ സ്വകാര്യ കോളേജില്‍ എൻജിനിയറിങ് വിദ്യാർഥിയായ വരുൺ…

3 hours ago

ക​ല്‍​പാ​ത്തി ര​ഥോ​ത്സ​വം; ദേ​വ​ര​ഥ സം​ഗ​മം ഇ​ന്ന്

പാലക്കാട്: കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി,…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് അഞ്ജങ്ങാടി അമ്പലവട്ടം തെക്കംകൂടം വീട്ടിൽ സിദ്ധീഖ് (70) ബെംഗളൂരുവില്‍ അന്തരിച്ചു. മുപ്പത് വർഷത്തോളമായി ബെംഗളൂരുവിൽ താമസിച്ചു വരുന്നു.…

4 hours ago

തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നിഷേധിച്ചെന്നാരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ന​യ്‌​കോ​ട്ട​ല വാ​ര്‍​ഡി​ലെ ശാ​ലി​നി​യാ​ണ് കൈ…

4 hours ago