തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. പവന് 840 രൂപ കുറഞ്ഞ് 73,600 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 105 രൂപ കുറഞ്ഞ് 9,200 രൂപയും ആയിട്ടുണ്ട്. ശനിയാഴ്ച സ്വര്‍ണവിലയില്‍ പവന് 200 രൂപ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായി നാല് ദിനമാണ് സ്വര്‍ണവില വര്‍ധിച്ചിരുന്നത്. ജൂണ്‍ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു.
ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വർധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വർണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞത് ജൂണ്‍ ഒന്നിലെ 71,360 രൂപയുമായിരുന്നു. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്.
SUMMARY: Gold rate is decreased
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…