LATEST NEWS

കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ കുറവ് രേഖപെടുത്തി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണ് രേഖപ്പെടുത്തിയത്. ഇന്ന് വിലയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 73,160 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയായിരുന്നു. 80 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 10 രൂപയുടെ കുറവാണ് ഒരു ഗ്രാം സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. 9,145 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില.

രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് . സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

SUMMARY: Gold rate is decreased

NEWS BUREAU

Recent Posts

സ്കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതേസമയം, ചര്‍ച്ച തീരുമാനം…

13 minutes ago

ഭാസ്‌കര കാരണവര്‍ വധക്കേസ്: ഷെറിന്റെ മോചന ഉത്തരവ് പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച്‌ സർക്കാർ. ഷെറിൻ ഉള്‍പ്പെടെ 11 തടവുകാർക്ക് ശിക്ഷാ…

46 minutes ago

മില്‍മ പാലിന്‍റെ വില ഉടൻ കൂട്ടില്ല

തിരുവനന്തപുരം: പാല്‍വില കൂട്ടേണ്ടെന്ന് മില്‍മ തീരുമാനം. ഉടൻ വില കൂട്ടേണ്ടെന്നാണ് മില്‍മ ബോർഡ് യോഗത്തിലെ തീരുമാനം. വിവിധ മേഖല യൂണിയനുകളുടെ…

1 hour ago

ചരിത്ര ദൗത്യം വിജയകരമായി പൂര്‍ത്തിയായി; ശുഭാംശുവും സംഘവും ഭൂമിയില്‍

ന്യൂയോർക്ക്: ശുഭാംശുവും സംഘവും ഭൂമിയില്‍. ബഹിരാകാശ നിലയത്തില്‍ നിന്നും ഇന്നലെ വൈകിട്ട് യാത്ര തുടങ്ങി ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 3…

2 hours ago

പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച: 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്ക് കവർച്ചയില്‍ തട്ടിയെടുത്ത 39 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. പ്രതി ഷിബിൻലാലിൻ്റെ വീടിന് സമീപത്തെ…

4 hours ago

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും…

4 hours ago