തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. പവന് 320 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് വില 64,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8,010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈയാഴ്ച ആദ്യ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. എന്നാല്‍ സംസ്ഥാനത്ത് ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുകയായിരുന്നു. പിന്നീട് ചില ദിവസങ്ങളില്‍ ഇറക്കമുണ്ടായെങ്കിലും വൈകാതെ 64,000 കടക്കുകയായിരുന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
TAGS : GOLD RATES
SUMMARY : Gold rate is decreased
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…
തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…