LATEST NEWS

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,520 രൂപയാണ്. ഇന്നലെ പവന് 840 രൂപ വർധിച്ച്‌ സ്വർണവില നാല് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും 72,000 കടന്നിരുന്നിരുന്നു.

തുടർച്ചയായ ഇടിവിന് ശേഷമാണ് സ്വർണവില ഇന്നലെ ഉയർന്നത്. 3200 രൂപയോളം കുറഞ്ഞ ശേഷമാണ് വില വർധന. ഇന്നലെയും ഇന്നുമായി 1,200 രൂപയാണ് പവന് വർദ്ധിച്ചത്. വില ഇടിഞ്ഞതോടെ പവന് 70,000 ത്തിന് താഴേക്ക് എത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്താണ് പവന്റ വില കുതിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 45 രൂപ ഉയർന്നു. ഇന്നത്തെ വില 9065 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ കുറഞ്ഞു. ഇന്നത്തെ വപണി വില 7435 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 115 രൂപയാണ്.

SUMMARY: Gold rate is increased

NEWS BUREAU

Recent Posts

മാസപ്പടി കേസ് വിജിലൻസ് അന്വേഷിക്കണം; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി

കൊച്ചി: മാസപ്പടി കേസില്‍ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ തർക്കത്തിന്…

5 minutes ago

25 കോടിയുടെ ഭാഗ്യവാൻ ആലപ്പുഴയില്‍; തിരുവോണം ബമ്പര്‍ അടിച്ചത് തുറവൂര്‍ സ്വദേശിക്ക്

ആലപ്പുഴ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ്.നായർക്കാണ് ഒന്നാം സമ്മാനമായ 25 കോടി…

60 minutes ago

സ്വര്‍ണപ്പാളി വിവാദം; എസ്‌ഐടി അന്വേഷണം പ്രഖ്യാപിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: ശബരിമല സ്വർണപാളി വിവാദത്തില്‍ പ്രത്യേക അന്വേഷണസംഘത്തിന് ഹൈക്കോടതി നിർദേശം നല്‍കി. എഡിജിപി എച്ച്‌ വെങ്കിടേഷിന് അന്വേഷണ ചുമതല. എസ്‌…

2 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. മലപ്പുറം സ്വദേശിനിയായ ആറു വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ്…

3 hours ago

പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി ഹൈക്കോടതി

എറണാകുളം: പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് വെള്ളിയാഴ്ച വരെ നീട്ടി. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെ തുടർന്ന്…

3 hours ago

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വർധനവ്. ഒറ്റ ദിവസം കൊണ്ട് 1,000 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില…

5 hours ago