തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിൻ്റെ വില 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി 11,145 രൂപയായി ഉയർന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 1800 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് സ്വർണവിലയില്‍ ഈ വർധനവ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വർണവില വർധിക്കാൻ കാരണം. കേരളത്തില്‍ സ്വർണത്തിന് ഒരാഴ്ചയ്ക്കിടെ ഏകദേശം 7000 രൂപയോളം കുറഞ്ഞിരുന്നു. ഈ മാസം സ്വർണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബർ 3-നായിരുന്നു, അന്ന് 86,560 രൂപയായിരുന്നു വില. എന്നാല്‍ ഒക്ടോബർ 21-ന് 97,360 രൂപയിലെത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ശേഷം വില കുറഞ്ഞും കൂടിയും ഇരിക്കുകയായിരുന്നു.
SUMMARY: Gold rate is increased
തിരുവനന്തപുരം: നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലൻസിന് തീയിട്ട സംഭവത്തില്‍ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ, അല്‍ത്താഫ്…
പാലക്കാട്: പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ പല്ലഞ്ചാത്തന്നൂരില്‍ ആയിരുന്നു സംഭവം. പൊള്ളപ്പാടം സ്വദേശി വാസു എന്നയാളാണ് ഭാര്യ…
പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍…
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍…