LATEST NEWS

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ അധികം വൈകാതെ വില ഉയര്‍ന്നു. രാജ്യാന്തര വിപണിയിലും വില കുതിക്കുകയാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ നിലവില്‍ വരാത്തത് വലിയ തിരിച്ചടിയാണ്. മാത്രമല്ല, ഇന്ത്യയുടെ രൂപ വലിയ തോതില്‍ ഇടിയുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായി.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണ് ഇന്ന്. 95760 രൂപയാണ് 22 കാരറ്റ് ഒരു പവന്റെ വില. 520 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 65 രൂപ വര്‍ധിച്ച്‌ 11970 രൂപയായി. അതേസമയം, 18 കാരറ്റ് ഗ്രാമിന് 9845 രൂപയും പവന് 78760 രൂപയുമാണ്. 14 കാരറ്റ് ഗ്രാമിന് 7665 രൂപയും പവന് 61320 രൂപയുമാണ്. 9 കാരറ്റ് ഗ്രാമിന് 4945 രൂപയും പവന് 39560 രൂപയും നല്‍കണം. വെള്ളിയുടെ വില ഗ്രാമിന് 185 രൂപയാണ് ഇന്ന് നല്‍കേണ്ടത്.

SUMMARY: Gold rate is increased

NEWS BUREAU

Recent Posts

പാട്ടുപാടാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ പോന്നോളു

ബെംഗളൂരു: പാടാന്‍ അറിയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ബാംഗ്ലൂർ കലാസാഹിത്യ വേദി നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. രാമമൂർത്തി നഗർ എൻ ആർ…

39 minutes ago

എട്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍

ആലപ്പുഴ: ആലപ്പുഴ കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർഥികള്‍ ലഹരിവസ്തുക്കള്‍…

1 hour ago

മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന്…

2 hours ago

‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ സ്വർണ്ണക്കൊള്ളയിൽ സമൂഹ മാധ്യമ കാമ്പയിനുമായി കോൺഗ്രസ്

കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി…

2 hours ago

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും

തിരുവനന്തപുരം: പീ​ഡ​ന പ​രാ​തി​യി​ൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്ക് ഇന്ന് അതീവ നിർണായകം. സംസ്ഥാനത്തിനകത്തും പുറത്തും പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നതിനിടെ,…

3 hours ago

ഗർഷോം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ബെംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025-ലെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈത്ത്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത സതീഷ്…

3 hours ago