കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില 680 രൂപയാണ് കുറഞ്ഞത്.
ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 95,080 രൂപയില്‍ പവന്‍ വില എത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്.
ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.
SUMMARY: Gold rate is increased
കോട്ടയം: പാലാ - പൊൻകുന്നം റോഡില്‍ ഒന്നാംമൈലില്‍ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ച…
ബെംഗളൂരു: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ഗിരീഷ് കാസറവള്ളിയുടെ തായി സാഹേബ കന്നഡ ചിത്രത്തിന്റെ പ്രദര്‍ശനം…
കൊച്ചി : കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന. റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. കൊച്ചി പച്ചാളം പാലത്തിനു സമീപമാണ്…
ന്യൂഡൽഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു. സര്‍വീസുകള്‍ താളം തെറ്റിയതിന് തുടര്‍ന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.…
ബെംഗളൂരു: കെങ്കേരി, ഹെജ്ജാല റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കെങ്കേരി ദൊഡ്‌ഡ ആൽമര റോഡിലെ രാമോഹള്ളി റെയിൽവേ ഗേറ്റ് ഈ മാസം 7…
തിരുവനന്തപുരം: ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒമ്പതാം ദിവസവും പോലീസിന് കണ്ടെത്താനായില്ല. ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍…