തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കൂടി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സ്വർണവില പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 52520 രൂപയാണ് വില്‍പന വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇന്നലെ സ്വർണവില 52440 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 6565 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയാണ് ഇന്ന് വർധിച്ചത്. ഈ മാസം തുടക്കം മുതല്‍ സ്വർണവിലയില്‍ കൂടിയും കുറഞ്ഞുമാണ് മുന്നേറിയത്. ആഗസ്റ്റ് ഒന്നിന് ഒരു പവൻ സ്വർണത്തിന് 51600 രൂപയായിരുന്നു വില.
തുടർന്നുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞു മുന്നേറിയ സ്വർണവില ഓഗസ്റ്റ് ഏഴിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 50,800 രൂപയിലെത്തി. തൊട്ടടുത്ത ദിവസവും ഇതേ നിരക്ക് തുടന്നു. ഇതിനു ശേഷമുള്ള ദിവസങ്ങളില്‍ സ്വർണവില കൂടുന്നതാണ് കണ്ടത്.
TAGS : GOLD RATES | INCREASED | KERALA
SUMMARY : Gold rate is increased
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമമന്ത്രി പി.രാജീവ്. ഇക്കാര്യം മുഖ്യമന്ത്രിയോട്…
മലപ്പുറം: പൊന്നാനിയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികള്‍…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയില്‍ നിന്ന്…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…