തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കൂടിയ നിലവാരത്തില്‍. ഇന്ന് 400 രൂപ വര്‍ധിച്ച് 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച സ്വർണവിലയില്‍ നേരിയ കുറവുണ്ടായിരുന്നു. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്.
കഴിഞ്ഞ മാസം 17ന് സ്വര്‍ണവില 55,000 രൂപയായി ഉയര്‍ന്ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. എന്നാല്‍ കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ വലിയ ഇടിവ് ഉണ്ടായി. 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ 2500ലധികം രൂപ വര്‍ധിച്ചാണ് വീണ്ടും 53,000ന് മുകളില്‍ എത്തിയത്. രണ്ടാഴ്ചയ്ക്കിടെ 2900 രൂപയാണ് വര്‍ധിച്ചത്.
TAGS : KERALA | GOLD RATES | INCREASED
SUMMARY : Gold rate is increased
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകുമെന്ന് നിയമമന്ത്രി പി.രാജീവ്. ഇക്കാര്യം മുഖ്യമന്ത്രിയോട്…
മലപ്പുറം: പൊന്നാനിയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികള്‍…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയില്‍ നിന്ന്…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…