Categories: KERALATOP NEWS

ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സ്വർണവില കുറഞ്ഞു. അന്താരാഷ്ട്ര സ്വർണവിലയില്‍ ചെറിയ ഇടിവ് ഉണ്ടായതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2713 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് 440 രൂപ കുറഞ്ഞിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58280 രൂപയാണ്.

കഴിഞ്ഞ ഒമ്പത് ദിവസംകൊണ്ട് സ്വർണവില 1960 രൂപയോളം വർധിച്ചു. ഇന്നലെ മാത്രം 320 രൂപ വർധിച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ ആളുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വർണം വാങ്ങി കൂട്ടുന്നതാണ് സ്വർണവില കൂടാനുള്ള പ്രധാന കാരണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6010 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ വർധിച്ച്‌ ഒരു ഗ്രാം വെള്ളിയുടെ വില 105 രൂപയായി.

TAGS : GOLD RATES | INCREASED
SUMMARY : Gold rate is increased

Savre Digital

Recent Posts

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

31 minutes ago

ഇൻഡോറിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് മരണം

ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…

42 minutes ago

വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ഒളിച്ച് അഫ്ഗാന്‍ ബാലന്‍ യാത്ര ചെയ്തത് കാബൂളിൽ നിന്ന് ഡൽഹിയിലേക്ക്!!

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…

2 hours ago

മോഹൻലാൽ ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും; ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…

2 hours ago

2025ലെ ബാലൺ ഡി ഓർ പുരസ്‌കാരം ഒസ്മാൻ ഡെംബലെയ്ക്ക്

പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…

3 hours ago

കര്‍ണാടകയില്‍ ജാതിസർവേയ്ക്ക് ഇന്നുതുടക്കം

ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…

3 hours ago