Categories: KERALATOP NEWS

വീണ്ടും റെക്കോര്‍ഡ് ഇട്ട് സ്വര്‍ണവില

തിരുവനന്തപുരം: വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. പവന് 280 രൂപയുടേയും ഗ്രാമിന് 35 രൂപയുടേയും വർധനയാണ് ഉണ്ടായത്. പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,035 രൂപയായും വർധിച്ചു. ഈ മാസം 11ാം തീയതിയാണ് സ്വർണവില റെക്കോഡിലെത്തിയത്. അന്ന് പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമായിരുന്നു സ്വർണത്തിന്റെ വില.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6640 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

TAGS : GOLD RATES
SUMMARY : Gold rate is increased

Savre Digital

Recent Posts

കേരള മുസ്ലീം ജമാഅത്ത് കേരളയാത്ര; ബെംഗളൂരുവില്‍ ഐക്യദാർഢ്യയാത്ര സംഘടിപ്പിക്കും

ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…

9 minutes ago

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ ശേഷം തീയിട്ടു; തമിഴ്നാട്ടിൽ  ദമ്പതികളെ ചുട്ടുകൊന്നു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ദ​മ്പ​തി​ക​ളെ ചു​ട്ടു​കൊ​ന്നു. തി​രു​വ​ള്ളൂ​ർ സെ​ങ്കം സ്വ​ദേ​ശി​ക​ളാ​യ ശ​ക്തി​വേ​ൽ, ഭാ​ര്യ അ​മൃ​തം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…

29 minutes ago

‘രണ്ടാമൂഴം’ വെള്ളിത്തിരയിലേക്ക്; സംവിധാനം ഋഷഭ് ഷെട്ടി, ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ  'രണ്ടാമൂഴം' ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ…

45 minutes ago

കോഴിക്കോട് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന മതിലിന്റെ സ്ലാബ് തകര്‍ന്നുവീണ് അപകടം

കോഴിക്കോട്: ദേശീയപാതയുടെ മതില്‍ നിര്‍മാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയില്‍ തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ്…

2 hours ago

അഫ്ഗാനിസ്ഥാനിൽ കനത്ത മഴയും മിന്നൽ പ്രളയവും; 17 മരണം

കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…

3 hours ago

കാറിടിച്ച്‌ പരുക്കേറ്റയാള്‍ മരിച്ച സംഭവം; നടൻ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…

3 hours ago