Categories: KERALATOP NEWS

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ ദിവസം ആശ്വാസമായെത്തിയ സ്വര്‍ണവില കുതിച്ച്‌ ഉയര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണം വ്യാപാരം ഇന്നലെ കുറയുകയായരുന്നു. ഫെബ്രുവരി 20-ന് ഒരു പവന്‍ സ്വര്‍ണത്തിന് 64560 രൂപയായിരുന്നു വില. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്.

എന്നാല്‍ തൊട്ടടുത്ത ദിവസമായ ഇന്നലെ ഗ്രാമിന് 45 രൂപ കുറഞ്ഞ് 8025 രൂപയായിരുന്നു. പവന് 360 രൂപയുടെ ഇടിവാണ് സംഭവിച്ചത്. പവന് 64200 ല്‍ ആണ് സ്വര്‍ണം വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കൂടി 64360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 8045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

ഈ മാസം സ്വർണവിലയില്‍ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 2400 രൂപയാണ് കൂടിയത്. ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു വില. ഈ വർഷം ആരംഭിച്ച്‌ രണ്ട് മാസം തികയും മുമ്പ് ഇതുവരെ സ്വർണ വിലയില്‍ 7160 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. തുടർന്ന് ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60000 പിന്നിട്ടു.

TAGS : GOLD RATES
SUMMARY : Gold rate is increased

Savre Digital

Recent Posts

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

33 minutes ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

1 hour ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

2 hours ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

2 hours ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

2 hours ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

2 hours ago