തിരുവനന്തപുരം: സ്വര്‍ണ വില കുതിപ്പ് തുടരുന്നു. ഇന്നും വര്‍ധന രേഖപ്പെടുത്തിയതോടെ തുടർച്ചയായ നാലാം ദിനവും പൊന്നിൻവില ഉയരുകയാണ്. പവന് 440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് വില 73,040 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,130 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. ശനിയും ഞായറും മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച മുതല്‍ വര്‍ധനവ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞയാഴ്ച സ്വർണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച മാത്രം പവന് ഒറ്റയടിക്ക് 2,000 രൂപയാണ് വര്‍ധിച്ചത്. ഏപ്രിലിലാണ് സ്വര്‍ണ വില ആദ്യമായി 70,000 കടന്നത്. എന്നാല്‍, ഏപ്രില്‍ 23 മുതല്‍ ആശ്വാസകരമായ രീതിയില്‍ വില കുറയാന്‍ ആരംഭിച്ചു. അതിനു ശേഷം ഉണ്ടായ ഏറ്റക്കുറച്ചിലുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും സ്വര്‍ണ വില കുതിക്കുകയാണ്.
TAGS : GOLD RATES
SUMMARY : Gold rate is increased
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…