Categories: KERALATOP NEWS

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. മാർച്ച്‌ 20 ന് സർവ്വകാല റെക്കോർഡ് വിലയായ 66,480 തൊട്ട സ്വർണവില അതിനുശേഷം കുറവ് രേഖപ്പെടുത്തിയെങ്കിലും വീണ്ടും കുതിപ്പ് തുടരുകയായിരുന്നു.

ഇന്ന് പവന് 160 രൂപ കൂടി. ഇതോടെ ഒരു പവന് ഇന്ന് റെക്കോർഡ് വിലയായ 66,880 ആയിട്ടുണ്ട്. അതുപോലെ ഒരു ഗ്രാമിന് ഇന്നത്തെ വില 8360 ആണ്. ഇന്നലെയും ഇന്നും മാത്രമായി 1000 രൂപയാണ് സ്വർണത്തിന് വർധിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില റെക്കോർഡില്‍ തുടരുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.

TAGS : GOLD RATES
SUMMARY : Gold rate is increased

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

6 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

7 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

7 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

8 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

8 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

9 hours ago