LATEST NEWS

സ്വർണവിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ വില. 40 രൂപയാണ് ഇന്ന് വർധിച്ചത്. 9,110 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് 5 രൂപയാണ് ഇന്ന് കൂടിയത്. ഈ മാസം 14 നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. 73,240 രൂപയായിരുന്നു അത്.

രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

SUMMARY: Gold rate is increased

NEWS BUREAU

Recent Posts

തൃശൂരില്‍ ഇന്നു പുലികളിറങ്ങും, ത്രസിപ്പിക്കുന്ന ചുവടുകളുമായി ഒമ്പത് സംഘങ്ങൾ

തൃശൂര്‍: ഓണാഘോഷത്തിനു സമാപനം കുറിച്ച് തൃശ്ശൂരില്‍ ഇന്ന് പുലികളിറങ്ങും. രാവിലെമുതല്‍ പുലിമടകളില്‍ ചായം തേക്കുന്ന ചടങ്ങുകള്‍ തുടങ്ങി. വൈകിട്ട് നാലുമണിയോടെയാണ് പുലികളി…

28 minutes ago

യുഎസ് ഓപ്പണിൽ കാർലോസ് അൽക്കരാസിന് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. ഫൈനലി‍ല്‍ നിലവിലെ ചാംപ്യന്‍ യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ്…

43 minutes ago

സ്കൂട്ടര്‍ എതിരെ വന്ന കാറും ലോറിയുമായി കൂട്ടിയിടിച്ചു; മൂന്ന് സ്കൂൾ വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ചാമരാജ്‌നഗറിൽ പ്രായപൂർത്തിയാകാത്ത സ്കൂട്ടർ കാറും ലോറിയുമായി കൂട്ടിയിടിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ മരിച്ചു. മറ്റെരു വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു.…

1 hour ago

ധർമസ്ഥല; ബിജെപി നേതാവിനെതിരെ കോൺഗ്രസ് എംപിയുടെ മാനനഷ്ടക്കേസ്

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കി തമിഴ് നാട്ടിലെ കോൺഗ്രസ്…

1 hour ago

ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്: ലോകകപ്പിന് നേരിട്ട് യോഗ്യത

രാജ്ഗിര്‍(ബിഹാർ): ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ 4–1ന് വീഴ്ത്തിയാണ്…

1 hour ago

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ചു; ഒരു മരണം, 18 പേർക്ക് പരുക്ക്

മുംബൈ: മുംബൈയിലെ ദഹിസാറിൽ 24 നില കെട്ടിടത്തിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 18 ഓളം പേർക്ക് പരുക്കേറ്റു. മുംബൈയുടെ…

10 hours ago