Categories: KERALATOP NEWS

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് ഉള്ളത്. നാളെ ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണര്‍ ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ഉണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കാസറഗോഡ് ഉള്‍പ്പെടെ 5 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


TAG: KERALA| YELLOW ALERT| RAIN|
SUMMARY: Heavy rains; Yellow Alert in three districts

Savre Digital

Recent Posts

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

53 minutes ago

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

2 hours ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട് നിര്‍മ്മാണം പൂര്‍ത്തിയായി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…

3 hours ago

കലാവേദി ഓണാഘോഷം

ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു.  എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…

3 hours ago

ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം; ആറ് വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…

3 hours ago

ഓപ്പറേഷൻ നുംഖോർ: ദുൽഖറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…

4 hours ago