▪️ രാജേഷ് വെട്ടംതൊടി, ലിജോഷ് ജോസ്, ഡോ.ചിൻ്റു എസ് കുമാർ
ബെംഗളൂരു: നാഗസാന്ദ്ര പ്രെസ്റ്റീജ് ജിൻഡൽസിറ്റി പാർപ്പിട സമുച്ചയത്തിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും അപാർട്മെന്റ് സമുച്ചയത്തിലെ സിറ്റി ക്ലബ്ബിൽ വെച്ച് നടന്നു ഡോ ജിമ്മി തോമസിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി രാജേഷ് വെട്ടംതൊടി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഖജാൻജി ജോബിൻ അഗസ്റ്റിൻ വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.
അടുത്ത രണ്ടു വർഷത്തേക്കുള്ള ഓഫീസ് ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.
പുതിയ അധ്യക്ഷനായി രാജേഷ് വെട്ടംതൊടി, ഉപാധ്യക്ഷൻ സഹീർ അബ്ബാസ്, ജനറൽ സെക്രട്ടറി ലിജോഷ് ജോസ്, ജോയിന്റ് സെക്രട്ടറി ബിന്ദു. പി, ഖജാൻജി ഡോ. ചിൻ്റു എസ് കുമാർ, പ്രവർത്തക സമിതി അംഗങ്ങളായി അരുൺ റാം, ഡോ. ദർശന എസ് കുമാർ, ഡോ ലക്ഷ്മി പൂയത്ത്, ഹരീഷ് ഭാസ്കരൻ, ഇർഫാന റോക്കി, ജോബിൻ അഗസ്റ്റിൻ, ക്യാപ്റ്റൻ മധുസൂദൻ, നിമ്മി വത്സൻ, പ്രസാദ് സി പി, പ്രകാശ് എ എൻ എന്നിവരെ യോഗം തിരഞ്ഞെടുത്തു. പ്രസാദ് സി പി നന്ദി പറഞ്ഞു. അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളോട് കൂടി യോഗം അവസാനിച്ചു.
SUMMARY: Keraleeyam office bearers
കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…
ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…
കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…
തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…