24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ആറു മാസത്തിനകം 24 മണിക്കൂറും സ്പെഷ്യാലിറ്റി സേവനം ലഭ്യമാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് കെജിഎംഒഎ. എന്നാല്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാതെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ സംഘടന ചൂണ്ടിക്കാട്ടി.

ആവശ്യത്തിന് ജീവനക്കാരില്ലാതെ ഉദ്യോഗസ്ഥ പുനർവിന്യാസത്തിലൂടെ പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്തെ ത്രിതല പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുമെന്ന് സംഘടന ഭാരവാഹികള്‍ ആശങ്ക പ്രകടിപ്പിച്ചു. നൂറോളം ഡോക്ടർമാരുടെ സേവനമുള്ള മെഡിക്കല്‍ കോളേജ് വിഭാഗങ്ങളോട് മൂന്നോ നാലോ സ്പെഷ്യലിസ്റ്റുകള്‍ മാത്രമുള്ള ജില്ലാ-ജനറല്‍ ആശുപത്രികളെ താരതമ്യം ചെയ്യുന്നത് യുക്തിരഹിതമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

രാത്രി മുഴുവൻ അടിയന്തര ഡ്യൂട്ടി നോക്കുന്ന സ്പെഷ്യലിസ്റ്റുകള്‍ പകല്‍ സമയത്തെ ഒ.പി, ഐ.പി, തിയേറ്റർ ജോലികള്‍ കൂടി നിർവഹിക്കേണ്ടി വരുന്നത് ഡോക്ടർമാരുടെ ആരോഗ്യത്തെയും രോഗികളുടെ സുരക്ഷയെയും അപകടത്തിലാക്കും. അതിനാല്‍ കേവലം ഓണ്‍-കോള്‍ സംവിധാനത്തിലൂടെയോ നിലവിലെ ജീവനക്കാരെ വച്ചോ ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാവില്ല. നിലവില്‍ 800-ഓളം ഡോക്ടർമാരുടെ ഒഴിവുകളാണ് ആരോഗ്യവകുപ്പിലുള്ളത്.

ഇതിനുപുറമെ കാസറഗോഡ്, കണ്ണൂർ, പാലക്കാട് ജില്ലകളില്‍ മാത്രം നൂറിലേറെ ഡോക്ടർമാരുടെ ഒഴിവുകള്‍ നികത്താനുണ്ട്. അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവ് മൂലം സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് അത്യാഹിത വിഭാഗങ്ങളില്‍ കൂടി ഡ്യൂട്ടി നോക്കേണ്ടിവരുന്നത് സ്പെഷ്യാലിറ്റി സേവനങ്ങളെ ബാധിക്കുന്നുണ്ട്. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്തരം ഒഴിവുകള്‍ അടിയന്തരമായി നികത്താൻ നടപടിയുണ്ടാകണം.

SUMMARY: KGMOA welcomes the decision to make specialty services available round-the-clock

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

കർണാടകയിൽ ജലസംഭരണം 30% കുറഞ്ഞു; ജലക്ഷാമ ആശങ്ക

ബെംഗളൂരു: കർണാടകയിലെ പ്രധാന അണക്കെട്ടുകളിലെ ജലസംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം...

മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ പരിശോധന; 25 സ്ഥാപനങ്ങൾക്ക് നോട്ടീസ്

ബെംഗളൂരു: ദസറ–ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി കർണാടകയിൽ മധുരപലഹാര നിർമാണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചോടെ തന്ത്രി...

വിവാഹം കഴിഞ്ഞ് ഒരു മാസം; ‘കാപ്പി സ്ക്വാഡ്’ സംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു

കൊച്ചി: യുവസംവിധായകൻ ബെല്‍രാജ് കളരിക്കല്‍ അന്തരിച്ചു. ആദ്യ വെബ്സിരീസായ കാപ്പി സ്ക്വാഡ്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പര്‍ നരഹത്യ കേസില്‍ പ്രതികളുടെ ജാമ്യ ഹർജി...

Related Articles

Popular Categories