ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവീസുകളിൽ മാറ്റം. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്റോ ഇന്ത്യ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് (കെഐഎ) എയർസ്പേസ് അടച്ചുപൂട്ടൽ സമയം (എയർസ്പേസ് ക്ലോഷർ ടൈമിംഗ് ) ക്രമീകരിച്ചിട്ടുണ്ട്.
ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 4.30 വരെയും ആണ് വിമാനത്താവളത്തിൽ എയർസ്പേസ് ക്ലോഷർ ടൈമിംഗ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 7, 9 തീയതികളിൽ രാവിലെ 9നും 11നും ഇടയിലും എയർസ്പേസ് അടച്ചിടും.
ഫെബ്രുവരി 10 ന് രാവിലെ 9 മുതൽ 11.30 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 3.30 വരെയും അടച്ചിടും. ഫെബ്രുവരി 11, 12 തീയതികളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് എയർസ്പേസ് ക്ലോഷർ ടൈമിംഗ്. ഫെബ്രുവരി 13, 14 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ 5 മണി വരെയും അടച്ചിടും.
TAGS: BENGALURU | AERO INDIA
SUMMARY: KIA announces airspace closure for Aero India
ഡൽഹി: ഡൽഹിയില് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…