ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ നടൻ കിരൺ രാജിന് പരുക്ക്. ബെംഗളൂരുവിൽ കെംഗേരിക്ക് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരൺ അറിയപ്പെടുന്നത്. അപകടസമയത്ത് കിരൺ തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്നു.
നടന്റെ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. കിരണിന് ഗുരുതരമായ പരുക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതേസമയം ഒപ്പമുണ്ടായിരുന്ന നിർമാതാവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് കെംഗേരിക്ക് സമീപമുള്ള അനാഥാലയത്തിൽ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു താരം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
TAGS: BENGALURU | ACCIDENT
SUMMARY: Actor Kiran Raj met with accident in Bengaluru
ന്യൂഡൽഹി: ലോക്സഭയില്‍ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തില്‍ ഇന്ന് ചർച്ചകള്‍ക്ക് തുടക്കമാകും. പതിനാറ് മണിക്കൂറാണ് വിഷയത്തിന്മേല്‍ ചർച്ച. കോണ്‍ഗ്രസില്‍ നിന്നും ഓപ്പറേഷൻ…
ബെംഗളൂരു: എച്ച്ഐവി ബാധിതനായ സഹോദരനെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ആംബുലൻസിൽ വച്ച് കഴുത്തുഞെരിച്ചു കൊന്ന യുവതിയും ഭർത്താവും അറസ്റ്റിൽ. ചിത്രദുർഗ…
ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻ പാറയില്‍ കൊക്കയില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുണ്‍ എസ് നായരാണ്…
ബെംഗളൂരു: എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള കൺസോർഷ്യം ഓഫ് മെഡിക്കൽ, എഞ്ചിനീയറിംഗ് ആൻഡ് ഡെന്റൽ കോളേജുകൾ ഓഫ് കർണാടക (COMEDK) ജൂലൈ…
ബെംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ കുടക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗനവാടി, സ്കൂൾ, പിയു…
ബെംഗളൂരു: ബന്നാർഘട്ട ദേശീയ പാർക്കിലൂടെ 6.68 കിലോമീറ്റർ ദൂരത്തിൽ ദേശീയ പാത നിർമിക്കാൻ അനുമതി നൽകുന്നതു സംബന്ധിച്ച് വനം വകുപ്പ്…