ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം ഏര്‍പ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 7.30 മുതൽ 9 വരെയാണ് ഗൈഡുകളുണ്ടാകുക. ഗൈഡഡ് നേച്ചർ വാക്ക് എന്ന് പേരിലുള്ള സംവിധാനം നേരത്തെ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ നടപ്പിലാക്കിയിട്ടുണ്ട്. ഹോർട്ടികൾച്ചർ വകുപ്പ്, ദി നാച്ചുറലിസ്റ്റ് സ്കൂൾ (ടിഎൻഎസ്), ബാംഗ്ലൂർ വാക്ക്സ് എന്നിവ സംയുക്തമായാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗൈഡ് സംവിധാനം നടപ്പിലാക്കുന്നത്.
പര്‍ക്കിനകത്തെ പൈതൃകവൃക്ഷങ്ങൾ, ബ്രിട്ടീഷ് കാലഘട്ടം മുതലുള്ള തദ്ദേശീയവും വിദേശീയവുമായ സസ്യഇനങ്ങൾ, അപൂർവ പക്ഷികൾ, എന്നിവ അടക്കം കബ്ബനിലെ സവിശേഷതകള്‍ ഗൈഡുകള്‍ സഞ്ചാരികളുമായി പങ്കുവെക്കും. മുതിർന്നവർക്ക് 200 രൂപയും 10-17 പ്രായമുള്ള കുട്ടികൾക്ക് 50 രൂപയുമായിരിക്കും ടിക്കറ്റ് ചാർജ്. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമാണ്. cubbonpark.in വെബ്സൈറ്റ് വഴിയോ horticulturecubbon@gmail.com എന്ന ഇമെയിൽ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
SUMMARY: Experience history and biodiversity with a touch; Guide facility now available at Cubbon Park
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…