ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള നീക്കം പാളിയതിന് പിന്നാലെ കെ.കെ. രമ എം.എല്‍.എയുടെ മൊഴിയെടുത്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെ വയനാട്ടിലേക്കാണ് സ്ഥലംമാറ്റിയത്. ട്രൗസർ മനോജിന് ശിക്ഷയിളവ് നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൊളവല്ലൂർ എ.എസ്.ഐ കെ.കെ. രമയുടെ മൊഴിയെടുത്തത്.
ടി.പി കേസ് പ്രതികള്‍ക്ക് 20 വർഷം വരെ ശിക്ഷയിളവ് പാടില്ലെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ടികെ രജീഷ്, അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ശിക്ഷയിളവ് നല്‍കാനുള്ള നീക്കം നടന്നത്. നീക്കം പാളിഞ്ഞതോടെ ജയില്‍ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് തിരക്കിട്ട് സസ്പെൻഡ് ചെയ്യുകയായിരുന്നു.
പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷൻ നിയമസഭയില്‍ ചർച്ചക്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് സസ്പെൻഷൻ വിവരം പുറത്തുവിട്ടത്. സർക്കാർ ഉത്തരവ് പ്രകാരമാണ് ശിക്ഷയിളവ് പട്ടിക തയാറാക്കി നല്‍കിയതെന്ന കണ്ണൂർ ജയില്‍ സൂപ്രണ്ടിന്‍റെ വിശദീകരണം സർക്കാർ വാദത്തെ സംശയത്തിലാക്കിയിരുന്നു.
വിഷയം നിയമസഭയില്‍ ചർച്ചയായ ശേഷമാണ് ശിക്ഷയിളവ് നല്‍കുന്നതില്‍ അഭിപ്രായം തേടി പോലീസ് മൂന്നു തവണ ടി.പിയുടെ വിധവ കെ.കെ. രമ എം.എല്‍.എയെ സമീപിച്ചത്. ഏറ്റവുമൊടുവില്‍ ജൂണ്‍ 26ന് രാത്രിയും കൊളവല്ലൂർ പോലീസില്‍ നിന്ന് കെ.കെ. രമയെ ഫോണില്‍ വിളിച്ച് അഭിപ്രായം തേടി. ശിക്ഷയിളവ് നീക്കം സർക്കാർ നിഷേധിക്കുമ്പോഴും അതിനുള്ള പ്രാഥമിക നടപടികള്‍ പോലീസ് പൂർത്തിയാക്കിയിരുന്നു.
ഹൈകോടതി ഉത്തരവ് മറികടന്നുള്ള ശിക്ഷയിളവ് നീക്കത്തില്‍ കോടതിയലക്ഷ്യ കേസ് വരാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു നടപടി. ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷയിളവ് സർക്കാർ ആലോചിച്ചിട്ടേയില്ലെന്നാണ് പിന്നീട് വിശദീകരിച്ചത്.
TAGS : KK RAMA | POLICE | SUSPENDED
SUMMARY : The police officer who took K.K Rama’s statement has been transferred
ഇന്ഡോര്: മധ്യപ്രദേശിലെ ഭഗീരഥപുരയില് മലിനജലം കുടിച്ച് ഒമ്പതുപേര് മരിച്ചു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട അനവധി പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്ക്ക് സംസ്ഥാന…
ബെംഗളൂരു: കന്നഡ സിനിമയിലെ ഇതിഹാസ താരങ്ങളായ ശിവരാജ് കുമാർ, ഉപേന്ദ്ര, രാജ് ബി. ഷെട്ടി എന്നിവർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില് റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിക്കുകയും ദമ്പതികളെ ആക്രമിക്കുകയും ചെയ്ത…
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്ഡോസര് രാജ് വിവാദങ്ങള്ക്കിടെ ശിവഗിരിയില് വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില് മാറ്റം. ആര് നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…