ബെംഗളൂരു: ഈ വർഷത്തെ പ്രോ കബഡി ടൂർണമെൻ്റിൻ്റെ മുഖ്യ സ്പോൺസർമാരായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ഇതോടൊപ്പം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ സ്‌പോൺസർഷിപ്പും കെഎംഎഫിന്റെ നന്ദിനി ബ്രാൻഡ് ഏറ്റെടുത്തു. രണ്ട് കായിക ഇനങ്ങളും രാജ്യത്തുടനീളം നടക്കും. ഇത്തരം സ്‌പോൺസ്‌പോർഷിപ്പ് നന്ദിനി ബ്രാൻഡിന് കൂടുതൽ പ്രശസ്തി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎംഎഫ് അധികൃതർ പറഞ്ഞു.
രണ്ട് ടൂർണമെൻ്റുകളിലും എൽഇഡി സ്‌ക്രീനുകൾ, ടൈറ്റിലുകൾ, അവതരണ പശ്ചാത്തലം, പോസ്റ്ററുകൾ, മറ്റ് ദൃശ്യങ്ങൾ എന്നിവയിലൂടെ നന്ദിനി ബ്രാൻഡ് രാജ്യത്തുടനീളം തെളിയുമെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ജഗദീഷ് പറഞ്ഞു.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് സീസൺ 11 സെപ്റ്റംബർ 11 മുതൽ ആരംഭിക്കും, 13 ടീമുകൾ പങ്കെടുക്കും. കൊൽക്കത്ത, ഡൽഹി, കേരളം തുടങ്ങിയ സ്ഥലങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. അടുത്തിടെ നടന്ന ഐസിസി പുരുഷ T20 ലോകകപ്പിൽ, കെഎംഎഫ് അയർലൻഡ്, സ്കോട്ട്‌ലൻഡ് ടീമുകളെ സ്പോൺസർ ചെയ്യുകയും ലോക വേദിയിൽ ഒരു പ്രധാന ഡയറി ബ്രാൻഡായി ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
നിലവിൽ മികച്ച 100 ആഗോള ബ്രാൻഡുകളിൽ നന്ദിനിയും ഉൾപ്പെടുന്നുണ്ട്. തൈര്, വെണ്ണ, നെയ്യ്, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും നന്ദിനി ബ്രാൻഡിന് കീഴിൽ വിൽക്കുന്നത്. അടുത്ത മാസം മുതൽ ഡൽഹി വിപണിയിൽ കൂടി നന്ദിനി ബ്രാൻഡ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കർണാടക മിൽക്ക് ഫെഡറേഷൻ.
TAGS: KARNATAKA | KMF
SUMMARY: KMF Nandini to be main sponsor of Pro Kabaddi 2024 tournament
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…