ബെംഗളൂരു: ആന്ധ്രയിലെ പ്രധാന ക്ഷേത്രങ്ങളിൽ നെയ്യ് വിതരണത്തിന് പദ്ധതിയുമായി കർണാടക മിൽക്ക് ഫെഡറേഷൻ. നിലവിൽ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രസാദത്തിന് നന്ദിനി നെയ്യ് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലും നന്ദിനി ബ്രാൻഡ് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആന്ധ്രയിലെ ക്ഷേത്രങ്ങളിലും നന്ദിനി നെയ്യ് ലഭ്യമാക്കാൻ കെഎംഎഫ് പദ്ധതിയിടുന്നത്.
ഇത് സംബന്ധിച്ച് ആന്ധ്രാപ്രദേശ് ഡയറി ഡെവലപ്‌മെൻ്റ് കോഓപ്പറേറ്റീവ് ഫെഡറേഷൻ ലിമിറ്റഡ് (എപിഡിഡിസിഎഫ്) കർണാടക മിൽക്ക് ഫെഡറേഷനുമായി (കെഎംഎഫ്) ചർച്ച നടത്തിയതായി കെഎംഎഫ് മാനേജിംഗ് ഡയറക്ടർ ജഗദീഷ് പറഞ്ഞു. ചർച്ച വിജയകരമായാൽ നന്ദിനി നെയ്യിൽ നിന്നുള്ള പ്രസാദമായിരിക്കും ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളിലും ലഭ്യമാക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്ര സർക്കാരുമായി ഇക്കാര്യത്തിൽ ധാരണയായാൽ പ്രതിമാസം 150 മെട്രിക് ടൺ നന്ദിനി നെയ്യ് അധികമായി ഉത്പാദിപ്പിക്കേണ്ടിവരും. ഇതര സംസ്ഥാനങ്ങളിലേക്ക് നെയ്യ് എത്തിക്കുന്ന ബഹുമതിയും കെഎംഎഫിന് ലഭിക്കും.
TAGS: KARNATAKA | KMF
SUMMARY: KMF in talks to supply ghee to all major temples in Andhra Pradesh
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…