ബെംഗളൂരു: നന്ദിനി പാലിന്റെ വില വീണ്ടും വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്). ആറ് മാസത്തിനിടെ രണ്ടാം തവണയാണ് വില വർധിപ്പിക്കണമെന്ന ആവശ്യവുമായി കെഎംഎഫ് മുമ്പോട്ട് വരുന്നത്. നന്ദിനി പാലിന് ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കെഎംഎഫ് കത്ത് നൽകി.
കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ണാടക മില്‍ക് ഫെഡറേഷന്‍ നന്ദിനി പാലിന്റെ വില ലീറ്ററിനു രണ്ടു രൂപ കൂട്ടിയിരുന്നു. വില കൂട്ടിയെങ്കിലും ഒരു ലീറ്റര്‍, അര ലീറ്റര്‍ പാക്കറ്റുകളില്‍ 50 മില്ലി ലീറ്റര്‍ പാല്‍ കൂടി നല്‍കിയിരുന്നു. ഇതു കുറയ്ക്കാനും നന്ദിനി നീക്കം നടത്തുന്നുണ്ട്. ഇതുവരെ ദക്ഷിണേന്ത്യയില്‍ പാലിനു ഏറ്റവും കുറഞ്ഞ വില ഈടാക്കുന്നത് കര്‍ണാടക മില്‍ക് ഫെഡറേഷനാണ്. പുതിയ വില വര്‍ധന സര്‍ക്കാര്‍ അനുമതിച്ചാല്‍ ഏറ്റവും കൂടുതല്‍ പാലിന് വിലവാങ്ങുന്നത് നന്ദിനിയായിരിക്കും. മില്‍മയെക്കാളും മൂന്നു രൂപ നന്ദിന് പാലിന് ഉയരും. മാർച്ചിലെ ബജറ്റ് അവതരണത്തിന് ശേഷം വില വർധനയിൽ അന്തിമ തീരുമാനം ഉണ്ടായേക്കും.
TAGS: KARNATAKA
SUMMARY: KMF writes to cmn nandini milk price hike
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…
ന്യൂഡൽഹി: പൊതു സ്ഥാപനങ്ങളില്‍ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാല്‍ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ…