ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി പദ്ധതി

ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയുമായി സംസ്ഥാന സർക്കാർ. നഗരത്തിന് സമാന്തരമായി മറ്റൊരു നഗരം സൃഷ്ടിക്കുകയും, എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ദൊഡ്ഡാസ്പേട്ടിനും ദൊഡ്ഡബല്ലാപൂരിനും ഇടയിലുള്ള 2,000 ഏക്കർ സ്ഥലത്താണ് പദ്ധതി യാഥാർഥ്യമാകുക.

വാണിജ്യ വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ കേന്ദ്രങ്ങൾ, ആഗോള ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെ ലക്ഷ്യമാക്കി കൂടിയാണ് പദ്ധതിയെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ ലാഡ് പറഞ്ഞു. ലൈഫ് സയൻസസ്, ഫ്യൂച്ചർ മൊബിലിറ്റി, സെമികണ്ടക്ടറുകൾ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, എയ്‌റോസ്‌പേസ്, ഡിഫൻസ്, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ വളർന്നുവരുന്ന മേഖലകളിൽ ക്വിൻ സിറ്റി ശ്രദ്ധ കേന്ദ്രീകരിക്കും.

ഫാർമസ്യൂട്ടിക്കൽ, സയൻ്റിഫിക് ഗവേഷണങ്ങൾ, ക്ലിനിക്കൽ ട്രയൽ സെൻ്ററുകൾ, ഗവേഷണ ലാബുകൾ എന്നിവ സിറ്റിയിൽ ഉണ്ടാകും. ക്വിൻ സിറ്റി കർണാടകയുടെ ഭാവിയെ സ്വാധീനിക്കുന്ന നിർണായക പദ്ധതിയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വിജ്ഞാനം, ആരോഗ്യം, നൂതനാശയങ്ങൾ, ഗവേഷണം എന്നിവയുടെ അത്യാധുനിക കേന്ദ്രമാകും ക്വിൻ സിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | KNOWLEDGE CITY
SUMMARY: Knowledge-Health-Innovation and Research City to come up on 2,000 acres on outskirts of Bengaluru

Savre Digital

Recent Posts

അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച സ്വകാര്യ വൃദ്ധസദനം അടച്ചുപൂട്ടി

കണ്ണൂർ: ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരം പുതുക്കാതെ, ശോച്യാവസ്ഥയിൽ പ്രവർത്തിച്ച അടച്ചുപൂട്ടി. കണ്ണൂർ സൗത്ത് ബസാറിലെ മെട്ടമ്മൽ റോഡിൽ പ്രവര്‍ത്തിച്ചിരുന്ന …

5 minutes ago

കല ബെംഗളൂരു വി.എസ് അനുസ്മരണം നാളെ

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ കല വെല്‍ഫയര്‍ അസോസിയേഷന്‍ ബെംഗളൂരു സംഘടിപ്പിക്കുന്ന വി.എസ് അനുസ്മരണയോഗം നാളെ രാവിലെ…

16 minutes ago

മഴ ശക്തം: ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ശക്തമായ മഴ തുടരുന്നു. നിലവില്‍ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 5 ജില്ലകളില്‍ യെല്ലോ…

36 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: വടകര കാര്‍ത്തികപ്പള്ളി സ്വദേശി കെ.വി. ദാമോദരൻ നമ്പ്യാർ (87) ബെംഗളൂരുവില്‍ അന്തരിച്ചു. ആർമി ബേസ് വർക്ക്‌ഷോപ്പിൽ ഓഫീസ് സൂപ്രണ്ടായിരുന്നു.…

39 minutes ago

കേരളസമാജം നെലമംഗല മലയാളം മിഷൻ പ്രവേശനോത്സവം നാളെ

ബെംഗളൂരു: കേരളസമാജം നെലമംഗല നടത്തുന്ന മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി ക്ലാസുകളുടെ പ്രവേശനോത്സവം 'അക്ഷരപ്പുലരി' നാളെ വൈകിട്ട് 3 മണി…

1 hour ago

14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; യുട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍

കോഴിക്കോട്: 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുട്യൂബര്‍ അറസ്റ്റില്‍. കാസറഗോഡ് ആരിക്കാടി സ്വദേശി മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.…

2 hours ago