ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 11ന് രാവിലെ 10 മുതൽ വയലിക്കാവൽ ഗായത്രി ദേവി പാർക് എക്സ്ടെൻഷനിലെ തെലുഗു വിജ്ഞാന സമിതി ഹാളിൽ നടക്കും. ചെയർമാൻ രാമചന്ദ്രൻ പാലേരി ഗ്രാൻഡ് ഫിനാലെയുടെ ഉദ്‌ഘാടനം നിർവഹിക്കും. പരിപാടിയിൽ സിനിമ താരം അഞ്ജു അരവിന്ദ് മുഖ്യാതിഥി ആയി പങ്കെടുക്കും. ജനറൽ സെക്രട്ടറി ആർ മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ, എം എം ഇ ടി പ്രസിഡണ്ട് ആർ മോഹൻദാസ്, സെക്രട്ടറി എൻ കേശവപിള്ള, ഖജാൻജി ബി സതീഷ്‌കുമാർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ കലോത്സവം കൺവീനർമാരായ ഡോ. മോഹനചന്ദ്രൻ, സി വേണുഗോപാലൻ എന്നിവർ പങ്കെടുക്കും.
ജൂൺ മാസത്തിലെ നാലു ഞായറാഴ്ച്ചകളിലായി 17 വേദികളിൽ 1475 മത്സരാർത്ഥികൾ പങ്കെടുത്ത സംസ്ഥാന കലോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനത്തോടൊപ്പം ഏറ്റവും കൂടുതൽ പോയിന്റ് നേടിയ കരയോഗത്തിനുള്ള എവർ റോളിംഗ് ട്രോഫി, കലാതിലകം, കലാ പ്രതിഭ പുരസ്കാരങ്ങളും വിതരണം ചെയ്യുന്നതാണ്. സമ്മാനാർഹമായ പരിപാടികളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളുടെ അവതരണവും വേദിയിൽ ഉണ്ടായിരിക്കുമെന്ന് കൺവീനർ ഡോ. മോഹനചന്ദ്രൻ അറിയിച്ചു.
<br>
TAGS : KNSS
SUMMARY : KNSS Arts Festival Grand Finale on 11
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…
ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…