ASSOCIATION NEWS

കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും 13,14 തീയതികളിൽ

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 13,14 തീയതികളിൽ ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.13 ന് വൈകിട്ട് 4 മണിമുതൽ കായിക മത്സരങ്ങളും 14 ന് രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
ഞായാറാഴ്ച രാവിലെ 11 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അനേക്കൽ എം.എല്‍.എ ബി ശിവണ്ണ, കെ.എന്‍.എസ്.എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ മറ്റു വിശിഷ്ടാതിഥികൾ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 4 മണി മുതൽ പിന്നണി ഗായിക ശ്വേതാ അശോക്, മീഡിയ വൺ പതിനാലാംരാവ് ഫൈനലിസ്റ് നികേഷ്, സുബിൻ, അജിത്, മനീഷ എന്നിവര്‍ നയിക്കുന്ന കോഴിക്കോട് റെഡ് ഐഡിയാസ് ഗാനമേള, സിനിമ ചാനൽ താരങ്ങളായ മായാ, മണിക്കുട്ടൻ എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ എന്നിവ ഉണ്ടായിരിക്കും.
SUMMARY: KNSS Chandapura Karayogam Onam Celebration and Family Gathering on 13th and 14th
NEWS DESK

Recent Posts

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ തുകയില്‍ 50% ഇളവ്; 17 ദിവസത്തിനുള്ളിൽ പിരിച്ചെടുത്തത് 54 കോടിയിലധികം രൂപ

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുടിശ്ശികയില്‍ 50% ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിന് മികച്ച പ്രതികരണം. 17 ദിവസത്തിനുള്ളിൽ…

21 minutes ago

ബിഹാർ മോഡൽ വോട്ടർപട്ടിക പരിഷ്കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നു; നിർണായക നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ…

40 minutes ago

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ എട്ടുകോടി രൂപ മൂല്യമുള്ള വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് ഇളയരാജ

ബെംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ 8 കോടിയോളം രൂപവിലമതിക്കുന്ന വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക…

2 hours ago

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പുതുക്കുറിച്ചി സ്വദേശി നവാസ് (41), വർക്കല സ്വദേശി രാഹുൽ (21)…

2 hours ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സെപ്റ്റംബർ 20 ന്

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സംസ്കാരിക വേദി ബെംഗളൂരു മലയാളികൾക്കായി പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. നർമ്മവും കവിതയും പാട്ടും കലർന്ന പ്രഭാഷണങ്ങളിലൂടെ…

2 hours ago

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. മെഡിക്കല്‍…

3 hours ago