ബെംഗളുരു: കെഎന്‍എസ്എസ് ചന്ദാപുര കരയോഗം കുടുംബസംഗമവും ഓണാഘോഷവും ഞായറാഴ്ച രാവിലെ 9ന് ഹൊസൂര്‍ റോഡ് ഓള്‍ഡ് ചന്ദാപുരയിലുള്ള സണ്‍ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, കേരളത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കളരിപയറ്റ്, ഓണസദ്യ, അമ്മ മ്യൂസിക് ഗ്രൂപ്പ് അവതരിപ്പിക്കുന്ന സംഗീത പരിപാടികള്‍, മെറിറ്റ് അവാര്‍ഡ് വിതരണം, മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും.
സാംസ്‌കാരിക സമ്മേളനത്തില്‍ കരയോഗം പ്രസിഡന്റ് എം വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ആനെക്കല്‍ എം എല്‍ എ ബി ശിവണ്ണയും ശ്രീ ശക്തി സന്താനന്ദ മഹര്‍ഷി സ്വാമികളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍, മഹിളാ വിഭാഗം കോര്‍ കമ്മിറ്റി കണ്‍വീനര്‍ രാജലക്ഷ്മി നായര്‍, വൈസ് ചെയര്‍മാന്‍ വി ആര്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. അംഗങ്ങള്‍ക്കുള്ള കായിക മത്സരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുമെന്ന് സെക്രട്ടറി രാജേഷ് കുമാര്‍ അറിയിച്ചു. ഫോണ്‍ : 9845747563.
<BR>
TAGS : ONAM-2024 | KNSS
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…