കെഎന്‍എസ്എസ് ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം 31 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന് ഷെട്ടിഹള്ളി ഡിആര്‍എല്‍എസ് പാലസില്‍ നടക്കും. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ദാസറഹള്ളി എംഎല്‍എ എസ് മുനിരാജു മുഖ്യാതിഥിയാകും. കെഎന്‍എസ്എസ് ചെയര്‍മാന്‍ മനോഹരക്കുറുപ്പ് എന്നിവര്‍ അധ്യക്ഷത വഹിക്കും. ഫ്ലവേഴ്‌സ് ഫെയിം രാജേഷ് നയിക്കുന്ന കോമഡി ഷോ, ദുര്‍ഗാ വിശ്വനാഥ്, ബല്‍റാം, ദിശ പ്രകാശ്, ശ്രീഹരി, അനഘ എന്നിവര്‍ നയിക്കുന്ന ഗാനമേള, വൈഷ്ണവി നാട്യശാല അവതരിപ്പിക്കുന്ന ബാല ( നൃത്ത നാടകം) എന്നിവ അരങ്ങേറും.

കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ്/ ക്യാഷ് അവാര്‍ഡ് വിതരണവും ഉണ്ടാകും. 43 കരയോഗങ്ങള്‍ പങ്കെടുക്കുന്ന മെഗാ പൂക്കള മത്സരം ഈ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് നടക്കും. ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9886311810, 8590608751
SUMMARY: KNSS Dasarahalli Karayogam Silver Jubilee Celebration on 31st

LEAVE A REPLY

Please enter your comment!
Please enter your name here