ASSOCIATION NEWS

കെഎൻഎസ്എസ് ദാസറഹള്ളി സിൽവർ ജൂബിലി ആഘോഷം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സിൽവർ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഷെട്ടിഹള്ളി ഡി ആർ എൽ എസ് പാലസിൽ നടന്നു. ദാസറഹള്ളി എംഎൽഎ എസ് മുനിരാജു, കെഎന്‍എസ്എസ് ചെയർമാൻ മനോഹരക്കുറുപ്പ്, ജോയിൻ്റ് ജനറൽ സെക്രട്ടറി കെ ഹരീഷ് കുമാർ, ജോയിൻ്റ് ട്രഷറർ എം പി പ്രദീപൻ, മഹിളാ വിഭാഗ് കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡൻ്റ് ആർ അനിൽ കുമാർ, സെക്രട്ടറി വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി. എംഎൽഎ എസ് മുനിരാജുവിനെ ചടങ്ങില്‍ ആദരിച്ചു.
ഫ്ലവേഴ്സ് ഫെയിം രാജേഷ് നയിക്കുന്ന കോമഡി ഷോ, ദുർഗാ വിശ്വനാഥ്, ബൽറാം, ദിശ പ്രകാശ്, ശ്രീഹരി, അനഘ എന്നിവർ നയിച്ച ഗാനമേള, വൈഷ്ണവി നാട്യശാല അവതരിപ്പിക്കുച്ച ബാലെ (നൃത്തനാടകം) കരയോഗം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ കുടുംബാംഗങ്ങളുടെ മക്കൾക്ക് മെറിറ്റ്/ ക്യാഷ് അവാർഡ് വിതരണവും ചെയ്തു.
SUMMARY: KNSS Dasarahalli Silver Jubilee Celebration
NEWS DESK

Recent Posts

കടലില്‍ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പില്‍ കടലില്‍ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ട് വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഭിജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.…

5 minutes ago

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് മൈസൂരുവിൽ

ബെംഗളൂരു: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സന്ദര്‍ശനത്തിന് മൈസൂരുവിലെത്തും. 60 വർഷം പൂർത്തിയാക്കിയ മൈസൂരു ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ്…

24 minutes ago

വടകരയില്‍ തെരുവുനായ ആക്രമണം; പത്ത് പേര്‍ക്ക് പരുക്കേറ്റു

കണ്ണൂർ: വടകരയില്‍ പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം, എടോടി…

36 minutes ago

മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്; ക്ഷേത്രപൂജാരി അറസ്റ്റിൽ. ശ്രീരാഘവേന്ദ്രസ്വാമി സേവാസമിതിയുടെ കീഴിലുള്ള ഗണപതിക്ഷേത്രത്തിലെ പൂജാരി ഗുരുരാജ് ആചാരാരെയാണ് അറസ്റ്റ്…

1 hour ago

ആനയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന പാപ്പാൻ മരിച്ചു; രണ്ടാം പാപ്പാന് ഗുരുതര പരുക്ക്

ഹരിപ്പാട്: ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ പാപ്പാൻ മരിച്ചു. മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിലെ ഒന്നാംപാപ്പാൻ അടൂർ തെങ്ങമം ഗോകുലം വീട്ടിൽ മുരളീധരൻ…

1 hour ago

അഫ്ഗാനിൽ വൻ ഭൂചലനം, 6.3 തീവ്രത, ഒമ്പത് മരണം, ഡൽഹിയിലും പ്രകമ്പനം

കാബൂൾ: അഫ്ഗാനിസ്താനിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ ഒമ്പത് പേർ മരിച്ചു. പുലർച്ചെ 12.57ഓടെയാണ ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രതരേഖപ്പെടുത്തിയ…

2 hours ago