ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ 41 മത് വാർഷിക ജനറൽ കൗൺസിൽ യോഗം ശിവാജി നഗർ ബസ് സ്റ്റേഷന് സമീപം ഉള്ള ഇമ്പീരിയൽ ഹോട്ടൽ ഹാളിൽ നടന്നു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷതയിൽ വാർഷിക റിപ്പോർട്ട് അവതരണവും, കണക്ക് അവതരണവും, ബജറ്റ് അവതരണവും ഒക്ടോബർ 20ന് നടന്ന 2024-26 കാലയളവിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സാധൂകരണവും നടന്നു.
കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 42 കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. പുതിയ ഭാരവാഹികൾ ആർ. മനോഹര കുറുപ്പ് (ചെയർമാൻ). കെ വി ഗോപാലകൃഷ്ണ , ജി. മോഹൻകുമാർ, എൻ ഡി സതീഷ് (വൈസ് ചെയർമാൻമാർ), ടി വി നാരായണൻ (ജന സെക്രട്ടറി), എസ്. ഹരീഷ് കുമാർ, സി.ജി. ഹരികുമാർ, വാസുദേവൻ നായർ (ജോയിന്‍റ് ജനറല്‍ സെക്രട്ടറിമാർ), എൻ.വിജയ് കുമാർ (ട്രഷറർ), എം.പി. പ്രദീപൻ (ജോയിന്‍റ് ട്രഷറർ).
<br>
TAGS : KNSS
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…