ബെംഗളൂരു: കെഎൻഎസ്എസ് സംസ്ഥാന കലോത്സവത്തിനു ആരംഭമായി. കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി സംസ്ഥാന കലോത്സവത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ചെയർമാൻ രാമചന്ദ്രൻ പാലേരിയുടെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ മനോഹര കുറുപ്പ് ട്രഷറർ മുരളീധർ നായർ, എംഎംഇടി പ്രസിഡന്റ് ആർ മോഹൻദാസ് സെക്രട്ടറി എൻ കേശവപിള്ള ട്രഷറർ ബി സതീഷ് കുമാർ, കലോത്സവം ജനറൽ കൺവീനർ ഡോ. മോഹന ചന്ദ്രൻ, സി വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
ജൂൺ 2,9,16,30 എന്നീ ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 42 കരയോഗങ്ങളിൽ നിന്നുള്ള 1400 കലാപ്രതിഭകൾ പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ ഗ്രേഡ് ലഭിക്കുന്ന കരയോഗത്തിനു എവർ റോളിംഗ് ട്രോഫിയും ഏറ്റവും മികച്ച അംഗങ്ങൾക്ക് കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങളും നൽകുന്നതാണ്. ഉദ്‌ഘാടന ദിവസം 5 വേദികളിലായി തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഫാൻസി ഡ്രസ്സ്, ഫ്ലൂട്ട്, വയലിൻ, വീണ, ഗിത്താർ, ചെണ്ട, മൃദംഗം, കീ ബോർഡ്, കാർട്ടൂൺ, കളർ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ് എന്നി മത്സരങ്ങള്‍ നടന്നു.
<BR>
TAGS: RELIGIOUS, KNSS
KEYWORDS: Karnataka Nair Service Society Kalothsavam started
കൊച്ചി: നടി അർച്ചന കവി വിവാഹിതയായി. റിക്ക് വര്‍ഗീസ് ആണ് വരൻ. അവതാരക ധന്യ വർമ്മയാണ് വിവാഹ വാർത്ത സോഷ്യല്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയത്തില്‍ ഉണിക്യഷ്ണൻ പോറ്റി കസ്റ്റഡിയില്‍. ഉണ്ണികൃഷ്ണൻ പോറ്റിയെ ചേദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം…
ബെംഗളൂരു: ആയുർവേസൗധയുടെ ബെംഗളൂരുവിലെ ചികിത്സ കേന്ദ്രം പത്താം വർഷത്തിലേക്ക്. വാര്‍ഷികത്തിന്റെ ഭാഗമായി ഭാഗമായി വിവിധ വെബിനാറുകളും മത്സരങ്ങളും സംഘടിപ്പിച്ചു. ശ്രീശ്രി…
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് ദാസറഹള്ളി മണ്ഡലം കമ്മറ്റി യോഗവും നോർക്ക കാർഡ് വിതരണവും ഐഎസ്ആർഒ റോഡിലുള്ള സൊസൈറ്റി ഹാളിൽ…
ബെംഗളൂരു: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം വിജയിപ്പിക്കാന്‍ ബെംഗളൂരു സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച്…
ഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമത്തില്‍ ചർച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര…