ബെംഗളൂരു : കെഎൻഎസ്എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നവംബർ 17 ന് രാവിലെ 9 മുതൽ മാറത്തഹള്ളി എഇസിഎസ് ലേ ഔട്ടിലുള്ള സിഎംആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ ആണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. അംഗങ്ങളുടെ കലാപരിപാടികൾ, പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, വനിതകൾ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, തെയ്യം, നാടൻ പാട്ടുകൾ ഓണസദ്യ എന്നിവയ്ക്ക് പുറമെ പ്രശസ്ത പിന്നണി ഗായകനും അഗം ബാൻഡ് ലീഡ് സിംഗറുമായ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീത മെഗാ ഷോ എന്നിവ ഉണ്ടായിരിക്കുന്നതാണ്.
കരയോഗം പ്രസിഡന്റ് കെ മോഹനന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യ അതിഥി ആയിരിക്കും, ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ മനോഹരക്കുറുപ്പ്, ഖജാൻജി മുരളീധർ നായർ എന്നിവർ പങ്കെടുക്കും. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നവംബർ 5ന് അവസാനിക്കുമെന്ന് സെക്രട്ടറി വി കെ രവീന്ദ്രൻ അറിയിച്ചു. ഫോൺ : 8095544890.
<BR>
TAGS : KNSS,
SUMMARY : KNSS Mahadevapura Karayogam Onam celebrations and family reunion on 17th
ഗാങ്ടോക്ക്: നദിയില്‍ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില്‍ ടീസ്റ്റ നദിയില്‍ നടന്ന പരിശീലനത്തിനിടെയാണ്…
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…