Categories: LATEST NEWS

കെഎൻഎസ്എസ് എംഎസ് നഗർ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെഎന്‍എസ്എസ് എംഎസ് നഗര്‍ കരയോഗം 42മത് വാര്‍ഷിക കുടുംബസംഗമം ലിംഗരാജപുരത്തുള്ള ശ്രീ സായി കലാമന്ദിരില്‍ നടന്നു. വിവിധ കലാപരിപാടികളും, സ്‌കിറ്റുകളും, കളരി പയറ്റും, കേരളത്തില്‍ നിന്നുള്ള ഗായകര്‍ അവതരിപ്പിച്ച ഗാനമേളയും നടന്നു.

കരയോഗം പ്രസിഡന്റ് കെ ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് അഡ്വ. ജി. രാമന്‍ നായര്‍ മുഖ്യാതിഥി ആയിരുന്നു.

കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി. വി നാരായണന്‍, കരയോഗം സെക്രട്ടറി ഈ സി ദേവിദാസ്, കരയോഗം മുന്‍ പ്രസിഡന്റ് ഐ. പി രാമചന്ദ്രന്‍, കുടുംബ സംഗമം കണ്‍വീനര്‍ കെ ജയകുമാര്‍, മഹിളാ വിഭാഗം ജനനി പ്രസിഡന്റ് ശ്രീദേവി സുരേഷ്, യുവജന വിഭാഗം പ്രസിഡണ്ട് അഖില്‍ ദാസ് എന്നിവര്‍ സംസാരിച്ചു.

എംഎസ് നഗര്‍ കരയോഗം എല്ലാ വര്‍ഷവും ഏര്‍പ്പെടുത്തുന്ന വിദ്യാത്ഥിരാജ ശ്രീ ചട്ടമ്പിസ്വാമി സ്മാരക പുരസ്‌കാരം 2026 സ്‌കലീന്‍ ഫൗണ്ടേഷന്‍ എം ഡി. ഡോ. രാജാ വിജയകുമാറിന് സമ്മാനിച്ചു. പ്രശസ്ത എഴുതുകാരിയും, വിവര്‍ത്തകയുമായ മായ ബി നായര്‍ ഉന്നതവിജയം കരസ്തമാക്കിയ കരയോഗം കുടുംബങ്ങളുടെ കുട്ടികള്‍ക് മെറിറ്റ് വാര്‍ഡുകള്‍ വിതരണം ചെയ്തു.
SUMMARY: KNSS MS Nagar Karayogam Kudumba Sangam

NEWS DESK

Recent Posts

ബെംഗ​ളൂ​രു​വില്‍ ടെ​ക്കി യു​വ​തി​ പുകശ്വസിച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്; മ​ര​ണം കൊ​ല​പാ​ത​കം, പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.…

56 minutes ago

ടിപി വധക്കേസ്; ഒന്നാം പ്രതി എംസി അനൂപിന് പരോള്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…

1 hour ago

കുന്ദമം​ഗലത്ത് വാഹനാപകടം: മൂന്ന് മരണം

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്.…

2 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…

2 hours ago

കോട്ടയത്ത് യുവതിയേയും യുവാവിനേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

കോട്ടയം: കാ​ഞ്ഞി​ര​പ്പ​ള്ളി​ക്ക് സ​മീ​പം കൂ​വ​പ്പ​ള്ളി കു​ള​പ്പു​റ​ത്ത് വീ​ടി​നു​ള്ളി​ൽ യു​വാ​വി​നെ​യും വീ​ട്ട​മ്മ​യെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ലും…

3 hours ago

ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ വിക്ഷേപണം ഇന്ന്

ബെംഗളൂരു: ഐഎസ്ആർഒയുടെ പുതുവർഷത്തിലെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഇന്നു ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടക്കും. ഇന്ത്യൻ…

3 hours ago