ബെംഗളൂരു : കെ.എൻ.എസ്.എസ്. കൊത്തനൂർ കരയോഗം സംഘടിപ്പിക്കുന്ന ഓണച്ചന്ത പ്രവര്‍ത്തനമാരംഭിച്ചു കെ. നാരായണപുരയിലെ ഡോൺ ബോസ്‌കോ ഹൈസ്കൂൾ അങ്കണത്തിലാണ് ഓണച്ചന്ത. 14-ന് സമാപിക്കും. പച്ചക്കറികൾ, പലചരക്ക് സാധനങ്ങളും ഉൾപ്പെടെ ഓണവിഭവങ്ങൾക്ക് ആവശ്യമായവ എല്ലാം ഓണച്ചന്തയില്‍ ലഭ്യമാണ്.
ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അരുൺലാൽ, സെക്രട്ടറി പ്രശാന്ത് നായർ, ശിവദാസ്, പ്രിയ അരുൺലാൽ, രേണുക ചന്ദ്രശേഖർ, സന്ദീപ് ചന്ദ്രൻ, സൂരജ് സുനിൽ എന്നിവർ നേതൃത്വം നൽകി. ഫോൺ: 9886649966.
എം.എസ്. നഗർ കരയോഗം സംഘടിപ്പിക്കുന ഓണച്ചന്തയുടെ ഉദ്ഘാടനം കരയോഗം മുൻ ഖജാൻജി ഇ.ടി. പൊന്നുകുട്ടൻ നിര്‍വഹിച്ചു. 14 വരെ കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലെ എം.എം.ഇ.ടി. സ്‌കൂളിലാണ് ഓണച്ചന്ത. ആദ്യവിൽപ്പന വൈസ് ചെയർമാൻ വി.ആർ. ചന്ദ്രൻ നിർവഹിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഇ.സി. ദേവീദാസ്, മുരളീധർ നായർ, മോഹൻദാസ്, കേശവപിള്ള, സതീഷ് കുമാർ, ശ്രീദേവീ സുരേഷ്, ഗീതാ മനോജ് എന്നിവർ പങ്കെടുത്തു. ഫോൺ: 8050508826.
മൈസൂരു കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിൽപ്പന ആരംഭിച്ചു. 14 വരെ മൈസുരുവിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് കരയോഗവുമായി ബന്ധപ്പെടാം. ബസവേശ്വര നഗർ കാന്തരാജ് അരസ് റോഡിലെ കരയോഗം ഓഫീസിൽനിന്ന് നേരിട്ട് വാങ്ങാനും സാധിക്കും. ഫോൺ: 8884500800, 9008490224.
<br>
TAGS : ONAM-2024 | KNSS
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…