ബെംഗളൂരു : കെഎന്‍എസ്എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക കുടുംബസംഗമം ‘സര്‍ഗോത്സവം സര്‍ജാപൂര്‍ റോഡിലെ കൊടത്തി ഗേറ്റിലുള്ള സംസ്‌കൃതി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍. മനോഹരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.വി.നാരായണന്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, മുന്‍ ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി, കരയോഗം പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി, ജയശങ്കര്‍, ട്രഷറര്‍ . അനീഷ്, മഹിളാ വിഭാഗം പ്രസിഡന്റ് ജയശ്രീ രവി, സെക്രട്ടറി രാജലക്ഷി നായര്‍, രവി വാസുദേവന്‍, ആനന്ദ്, ദിനേഷ് കര്‍ത്ത, ബോര്‍ഡ് ഡയറക്ടറുമാര്‍, കരയോഗം പ്രതിനിധികള്‍, മഹിളാ പ്രതിനിധികള്‍, കരയോഗം കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മണിപ്പാല്‍ ഹോസ്പിറ്റലുമായി യോജിച്ചുകൊണ്ട് കുടുംബാംഗങ്ങള്‍ക്കായി ആരോഗ്യ സുരക്ഷാ പാക്കേജുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.
കെഎന്‍എസ്എസിന്റെ പുതിയ ഭാരവാഹികള്‍, കരയോഗം സ്ഥാപക നേതാക്കള്‍, കരയോഗത്തിലെ മുതിര്‍ന്ന കുടുംബാംഗങ്ങള്‍, വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കരയോഗം കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ ആദരിച്ചു.
കെഎന്‍എസ്എസിന്റെ 2025 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു.
കുടുംബാംഗങ്ങളുടെ കലാപരിപാടികളും, ഐഡിയ സ്റ്റാര്‍ സിംഗര്‍ താരം ശ്രീനാഥ്, അദിതി നായര്‍, അനന്യ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗാനമേളയും, സദ്യയും ഉണ്ടായിരുന്നു. ലെഫ്. കേണല്‍ ശശിധരന്‍ നായര്‍, ശങ്കര്‍, പത്മനാഭന്‍ നായര്‍, മുരളി, ബാലകൃഷ്ണന്‍ നായര്‍, പുഷ്‌കല, ഭാവന, കെ. സി.വിജയന്‍, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : KNSS
ചൈനീസ്: ചൈനീസ് പ്രമുഖ നടനും ഗായകനുമായ അലൻ യു മെങ്‌ലോംഗ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. 37 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു…
ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ കവിതകളാണ്…
കാസറഗോഡ്: കുറ്റിക്കോല്‍ പുണ്യംകണ്ടത്ത് വീട്ടില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിയതിന് പിന്നാലെ തൂങ്ങി മരിച്ചു. സുരേന്ദ്രന്‍ (49) ആണ് മരിച്ചത്. പരുക്കേറ്റ…
ബെംഗളൂരു: തെന്നിന്ത്യന്‍ താരങ്ങളായിരുന്നു ഡോ. വിഷ്ണുവർധനും ബി.സരോജാ ദേവിക്കും കർണാടക രത്ന പുരസ്കാരം. ഇരുവർക്കും മരണാനന്തര ബഹുമതിയായാണ് സംസ്ഥാനത്തെ പരമോന്നത…
പുൽപ്പള്ളി: പുൽപള്ളിയിൽ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചൻ അന്യായമായി ജയിലിൽ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസ് ചോദ്യം…
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി…