ബെംഗളൂരു: കെ.എന്‍.എസ്.എസ് സര്‍ജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാര്‍ഷിക സ്‌പോര്‍ട്‌സ് ഫെസ്റ്റ് മാമാങ്കം -2024 കൊടത്തി ഗേറ്റിലുള്ള സെന്റ് ജെറോം കോളേജ് ഗ്രൗണ്ടില്‍ നടന്നു. കെ.എന്‍.എസ്.എസ്. ജോയിന്റ് ജനറല്‍ സെക്രട്ടറി ഹരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, സെക്രട്ടറി ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ 1 നു നടക്കുന്ന വാര്‍ഷിക കുടുംബസംഗമം ‘സര്‍ഗോത്സവം-2024’ ന്റെ ക്ഷണക്കത്ത് ചടങ്ങില്‍ പ്രകാശനം ചെയ്തു. സര്‍ഗോത്സവം ധനസമാഹരണം ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
സ്‌പോര്‍ട്‌സ് കണ്‍വീനര്‍ .മുരളി കോരോത്തിന്റെ നേതൃത്വത്തില്‍ നിരവധി കായിക മത്സരങ്ങള്‍ നടന്നു. മുന്നൂറില്‍പരം കുടുംബാംഗങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കസേരകളി, വടംവലി തുടങ്ങിയ മത്സരങ്ങള്‍ നടന്നു. മുരളി, ദിനേശ് കര്‍ത്ത, ആനന്ദ്, മണികണ്ഠന്‍, രവി വാസുദേവന്‍, അനീഷ്, പത്മനാഭന്‍ നായര്‍, ശശി കുമാര്‍, ശശിധരന്‍ നായര്‍, ശങ്കര്‍, ജയശ്രീ, രാജലക്ഷ്മി, ശ്രീജ, പുഷ്‌കല, ഭാവന, .അജിത, ബിന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : KNSS
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…