ബെംഗളൂരു : കെഎന്‍എസ്എസ് സംസ്ഥാന കലോത്സവം സംഘടിപ്പിക്കുന്നു. ജൂണ്‍ മാസത്തിലെ നാലു ഞായറാഴ്ചകളിലായി എംഎസ് നഗര്‍ പട്ടേല്‍ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ വിവിധ വേദികളിലാണ് കലോത്സവം അരങ്ങേറുക.
ജൂണ്‍ രണ്ടിന് രാവിലെ 10നു സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ സുധാകരന്‍ രാമന്തളി സംസ്ഥാന കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ട്രഷറര്‍ മുരളീധര്‍ നായര്‍, എം എം ഇ ടി പ്രസിഡന്റ് ആര്‍ മോഹന്‍ദാസ്, സെക്രട്ടറി എന്‍ കേശവ പിള്ള, ട്രഷറര്‍ ബി സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
42 കരയോഗങ്ങളില്‍ നിന്നുള്ള വിവിധ വേദികളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള 1400 കലാ പ്രതിഭകള്‍ പങ്കെടുക്കുന്ന കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രേഡ് ലഭിക്കുന്ന കരയോഗത്തിനു എവര്‍ റോളിംഗ് ട്രോഫിയും ഏറ്റവും മികച്ച അംഗങ്ങള്‍ക്ക് കലാതിലകം, കലാപ്രതിഭ പുരസ്‌കാരങ്ങളും നല്‍കുന്നതാണ്. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയ കെഎന്‍എസ്എസ് സംസ്ഥാന കലോത്സവത്തിലൂടെ നിരവധി കലാ പ്രതിഭകളെ കണ്ടെത്താനാകുമെന്ന് കലോത്സവം കണ്‍വീനര്‍മാരായ ഡോ. മോഹന ചന്ദ്രന്‍, സി. വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9741003251, 9448771531.
സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമൻ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16 ബുധനാഴ്ച…
ന്യൂഡൽഹി: തേനീച്ച കൂട്ടമായെത്തിയതോടെ വിമാനം വൈകിയത് ഒരു മണിക്കൂർ. സൂറത്ത് - ജയ്പൂർ ഇൻഡിഗോ വിമാനമാണ് ഒരു മണിക്കൂർ വൈകിയത്.…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടൻ സൗബിൻ ഷാഹിർ അറസ്റ്റില്‍. കോടതി വ്യവസ്ഥ ഉള്ളതിനാല്‍ സ്റ്റേഷൻ ജാമ്യത്തില്‍…
കൊച്ചി: പി.സി.ജോർജിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. 2022ല്‍ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്ന്…
കോഴിക്കോട്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം…
പാലക്കാട്: നിപ സംശയത്തെ തുടർന്ന് ചികിത്സയിലുള്ള മൂന്നുപേരുടെ സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായ…