Categories: ASSOCIATION NEWS

കെഎൻഎസ്എസ് വിജയനഗർ കരയോഗം കുടുംബസംഗമം ഡിസംബർ 1 ന്

ബെംഗളൂരു : കെഎൻഎസ്എസ് വിജയനഗർ കരയോഗം വാർഷിക കുടുംബസംഗമം ഡിസംബർ 1 ന് രാവിലെ 10ന് വിജയനഗർ അത്തിഗുപ്പെ മെട്രോ സ്റ്റേഷന് സമീപമുള്ള ബണ്ട്സ് സംഘ ഹാളിൽ  ആരംഭിക്കും. കരയോഗം പ്രസിഡന്റ് പി എസ് നായരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം ചെയർമാൻ ആർ. മനോഹര കുറുപ്പ് ഉദ്‌ഘാടനം നിർവഹിക്കും. വിജയനഗർ എംഎൽഎ എം കൃഷ്ണപ്പ മുഖ്യാതിഥി ആയിരിക്കും. വനിതാ കമ്മീഷൻ ചെയർപേഴ്സൺ ഡോ. നാഗലക്ഷ്മി ചൗധരി, സിനിമ സംവിധായകൻ നവീൻ ദ്വാരകാനാഥ്, ദിവ്യ ജ്യോതി, കെഎൻഎസ് എസ് ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ട്രഷറർ വിജയ് കുമാർ എന്നിവർ പങ്കെടുക്കും.

അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം എന്നിവയ്ക്കു പുറമെ കെഎൻഎസ്എസ് മ്യൂസിക് ബാൻഡ് സംഗീതിക അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി അഡ്വ. രാജ് മോഹൻ അറിയിച്ചു.
<BR>
TAGS : KNSS

Savre Digital

Recent Posts

പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും

കണ്ണൂര്‍: പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ…

23 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് വിലക്ക് ജനുവരി 7 വരെ നീട്ടി ഹൈക്കോടതി

കൊച്ചി: ഒന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക ആശ്വാസം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി…

1 hour ago

ലോക്സഭയില്‍ തൊഴിലുറപ്പ് ഭേദഗതി ബില്ല് പാസാക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം…

2 hours ago

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

3 hours ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…

4 hours ago

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

5 hours ago