കൊച്ചി: ജില്ലയില്‍ വൻ കഞ്ചാവ് വേട്ട. 21 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ സ്വദേശി സുഹൈല്‍ മൻസിലില്‍ സുഹൈല്‍ നിസ്സാർ (26) ആണ് പിടിയിലായത്. പാടിവട്ടത്തെ ഹരി അപ്പാർട്മെൻ്റ് എന്നറിയപ്പെടുന്ന എക്സ് ഇൻ & ഹോംസ് എന്ന അപ്പാർട്ട്മെന്റില്‍ ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അന്യസംസ്ഥാനത്തു നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് കൊച്ചി സിറ്റി കേന്ദ്രീകരിച്ച് വില്ലന നടത്തി എറണാകുളത്തെ പ്രമുഖ ഫ്ലാറ്റുകളില്‍ താമസിച്ച് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു പ്രതി. പോലീസ് നീക്കം മനസ്സിലാക്കിയ ഇയാള്‍ ഫ്ലാറ്റില്‍ നിന്നും താല്‍ക്കാലികമായി മാറി പാലാരിവട്ടത്തുള്ള ഒരു ഹോട്ടലില്‍ താമസിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പടിവാട്ടത്തുള്ള അപ്പാർട്ട്മെന്റില്‍ മുറിയെടുത്ത് വില്‍പ്പന നടത്തുന്നതിന് ശ്രമിക്കുന്നതിനിടയാണ് പോലീസ് പിടികൂടിയത്.
TAGS : GANJA | KOCHI
SUMMARY : Ganja hunt in Kochi; Young man arrested with 21 kg of ganja
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…