KERALA

വിദ്യാര്‍ഥികള്‍ക്കായി പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ; 33 ശതമാനം ഇളവ്, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ

കൊച്ചി: വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്രതിമാസ, ത്രൈമാസ പാസ് അവതരിപ്പിച്ച് കൊച്ചി മെട്രോ. ജൂലൈ 1 മുതല്‍ പാസുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥി സംഘടനകള്‍, മാതാപിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നിരന്തര അഭ്യര്‍ത്ഥനപ്രകാരമാണ് നടപടി.

പ്രതിമാസ പാസിന് 1100 രൂപയും ത്രൈമാസ പാസിന് 3000 രൂപയുമാണ് നിരക്ക്. പ്രതിമാസ പാസിൽ ഏതു സ്റ്റേഷനില്‍ നിന്നും ഏതു സ്റ്റേഷനിലേക്കും പരമാവധി 50 യാത്രകള്‍ ചെയ്യാം. ത്രൈമാസ പാസിൽ 150 യാത്രകൾ നടത്താം. പാസ് ലഭിക്കുന്നതിനുള്ള പ്രായപരിധി 30 വയസാണ്. ശരാശരി ടിക്കറ്റ് നിരക്കില്‍ നിന്ന് 33 ശതമാനം ഇളവാണ് ഈ പാസിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുകയെന്ന് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

വിദ്യാലയ മേധാവി നല്‍കുന്ന സാക്ഷ്യപത്രം, സ്റ്റുഡന്റ്സ് ഐഡി കാര്‍ഡ്, പ്രായം തെളിയിക്കുന്ന രേഖ എന്നിവ സഹിതം വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ജൂലൈ 1, ചൊവ്വാഴ്ച മുതല്‍ പാസ് എടുക്കാം. വിദ്യാര്‍ഥികള്‍ക്കുള്ള പാസ് കൈമാറ്റം ചെയ്യാനോ ദുരുപയോഗം ചെയ്യാനോ അനുവദിക്കില്ല. പാസിലെ തുക റീ ഫണ്ട് അനുവദിക്കില്ല. ഇന്ത്യയില്‍ നാഗ്പൂര്‍, പുനെ, മെട്രോകള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് ഡിസ്‌കൗണ്ട് യാത്രാ പാസ് അനുവദിക്കുന്നത്.
SUMMARY: Kochi Metro introduces pass for students; 33 percent discount, effective from July 1

NEWS DESK

Recent Posts

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

52 minutes ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

2 hours ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

2 hours ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

2 hours ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

2 hours ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

3 hours ago