കൊച്ചി: യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ ഒരുങ്ങി കൊച്ചി മെട്രോ. ലഘു ചരക്ക് ഗതാഗതം ആരംഭിക്കുന്നതോടെ ചെറുകിട ബിസിനസുകാർ,കച്ചവടക്കാർ എന്നിവർക്ക് ഏറെ പ്രയോജനമാകുമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്ക് യാതൊരു രീതിയിലും ബുദ്ധിമുട്ടാകാത്ത തരത്തിൽ നടപ്പിലാക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വ്യക്തമാക്കി
ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു മലിനീകരണം കുറയ്ക്കാനും വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്നും കരുതുന്നു. യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ ഇത് നടപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ പറയുന്നു. നിലവില്‍ ചരക്ക് ഗതാഗതത്തിന് നഗരത്തിലുള്ളവര്‍ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇത് കച്ചവടക്കാരെ സംബന്ധിച്ചിടത്തോളം അധിക ചെലവാണ്. മാത്രമല്ല റോഡിലെ ഗതാഗത കുരുക്കിനൊപ്പം വാഹനങ്ങളില്‍ നിന്നും മറ്റുള്ള മലിനീകരണം വര്‍ധിപ്പിക്കാനും ഇത് കാരണമാകുന്നുണ്ട്.
മെട്രോ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്രനിലപാടിനെ തുടര്‍ന്നാണ് ചരക്കുനീക്ക മേഖലയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്നും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ പ്രത്യേകിച്ച് അതിരാവിലെയും രാത്രിയിലും മാത്രമാണ് സര്‍വീസുകള്‍ നടത്തുകയെന്നും കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉടന്‍ തയ്യാറാക്കും. നിലവിലുള്ള ആലുവ-തൃപ്പൂണിത്തുറ മെട്രോ സൗകര്യം മുഴുവന്‍ ചരക്കു നീക്കത്തിനായി പ്രയോജനപ്പെടുത്താന്‍ മെട്രോ പദ്ധതിയിടുന്നുണ്ട്.
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…