Categories: KERALATOP NEWS

കൊച്ചി അവയവക്കടത്ത്; കേസ് ഏറ്റെടുത്ത് എൻഐഎ

ആലുവ പോലീസ് അന്വേഷിക്കുന്ന അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു. അവയവ മാഫിയയില്‍ മുഖ്യപങ്കാളിയായ കൊച്ചി സ്വദേശി മധു ഇറാനിലാണ്. കേസ് എൻഐഎ ഏറ്റെടുക്കുന്നതോടെ അന്വേഷണം ഇറാൻ കേന്ദ്രീകരിച്ച്‌ നടക്കും. മധുവിനെ പിടികൂടാൻ പല സാങ്കേതിക കാരണങ്ങളാൽ കേരള പോലീസിന് സാധിച്ചില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് അനുമതി കിട്ടിയതോടെ കൊച്ചിയിലെ എൻഐഎ കോടതിയില്‍ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികള്‍ പൂർത്തിയാക്കി. നിലവില്‍ ആലുവ റൂറല്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. മെയ് 18-നാണ് അവയവക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ നാസർ സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച്‌ എമിഗ്രേഷൻ വിഭാഗം പിടികൂടി പോലീസിന് കൈമാറിയത്.

ഇയാളെ ചോദ്യം ചെയ്തതോടെയാണ് അവയവക്കടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാളോടൊപ്പമുണ്ടായിരുന്ന കൊച്ചി സ്വദേശി സജിത്ത്, ഹൈദരാബാദ് സ്വദേശി രാമപ്രസാദ് എന്നിവരെയും അന്വേഷണ സംഘം പിന്നീട് പിടികൂടിയിരുന്നു. ഇറാനിലുള്ള കൊച്ചി സ്വദേശി മധുവിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം ഇതുവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തതോടെ ഇക്കാര്യത്തില്‍ വേഗത കൈവരുമെന്നാണ് പ്രതീക്ഷ.

TAGS : KOCHI | NIA
SUMMARY : Kochi Organ Trafficking; NIA took over the case

Savre Digital

Recent Posts

കേരളസമാജം സിറ്റി സോൺ ഓണാഘോഷം 26 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…

17 minutes ago

മദ്യപിച്ച് വഴക്ക്; അച്ഛന്‍ മകനെ വെടിവെച്ചു

ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…

28 minutes ago

പിഎം ശ്രീയില്‍ പിന്നോട്ടില്ല, പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും; എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…

48 minutes ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ്

ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച്‌ ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…

1 hour ago

പോലീസ് പീഡനം ആരോപിച്ച്‌ വനിതാ ഡോക്ടര്‍ ആത്മഹത്യ: കുറിപ്പില്‍ രണ്ട് ഉദ്യോഗസ്ഥരുടെ പേര്

മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച്‌ സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം.…

2 hours ago

സിപിഐ മുന്‍ നേതാവ് മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: സിപിഐ പുറത്താക്കിയ മീനാങ്കല്‍ കുമാര്‍ കോണ്‍ഗ്രസിലേക്ക്. എഐടിയുസിയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന മീനാങ്കല്‍ കുമാറിനെ സിപിഐ പുറത്താക്കിയിരുന്നു. അതിനുപിന്നാലെ…

3 hours ago