Categories: KERALATOP NEWS

ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; രണ്ടുപേരുടെ നില ഗുരുതരം

കൊച്ചി പുതുവൈപ്പിനില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കലൂര്‍ കത്രിക്കടവ് സ്വദേശി അഭിഷേക് (22) ആണ് മരിച്ചത്. കടലില്‍ കുളിക്കാനിറങ്ങിയതിനിടെ അഭിഷേക് ഉള്‍പ്പെടെ മൂന്ന് പേര്‍ തിരയില്‍പ്പെടുകയായിരുന്നു. ഇവരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇരുവരുടേയും നില ഗുരുതരമാണ്.

മിലന്‍, ആല്‍വിന്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മരിച്ച അഭിഷേകും കൂട്ടുകാരുമടങ്ങുന്ന ഏഴംഗ സംഘം ഞായറാഴ്ച രാവിലെയോടെയാണ് പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയത്. വെള്ളത്തില്‍ മുങ്ങിയവരെ കരക്കെത്തിച്ച്‌ ആശുപത്രിയിലെത്തിച്ചെങ്കിലും അഭിഷേകിന്റെ ജീവൻ രക്ഷിക്കാനായില്ല.

ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമല്‍ അപകടനില തരണം ചെയ്തു. പുതുവൈപ്പിനില്‍ പ്രവര്‍ത്തിക്കുന്ന നീന്തല്‍ പരിശീലക ക്ലബ്ബിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത്.

Savre Digital

Recent Posts

നാളത്തെ പിഎസ്‌സി പരീക്ഷകള്‍ മാറ്റി; പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്നാണ് തീരുമാനം. 2025 ജൂലൈ 23ന്…

1 hour ago

ഒടുവില്‍ മടക്കം; യുദ്ധവിമാനം എഫ് 35 ബി ബ്രിട്ടനിലേക്ക് തിരിച്ചു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 അറ്റകുറ്റപ്പണി തീർന്ന് തിരിച്ചുപറന്നു. ഓസ്ട്രേലിയയിലെ…

2 hours ago

വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ യാത്രാമൊഴി; തലസ്ഥാനത്തേക്ക് ജനപ്രവാഹം

തിരുവനന്തപുരം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ദർബാർഹാളില്‍ എത്തി ജനസാഗരം പോലെ പതിനായിരങ്ങള്‍.…

3 hours ago

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

അബൂദബി: അബൂദബിയിൽ താമസസ്ഥലത്ത് മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് മരിച്ചത്.…

4 hours ago

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഡൽഹി: നാഷനല്‍ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന…

4 hours ago

സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നത്തെ…

5 hours ago