ബെംഗളൂരു: ക്രിസ്മസ് – പുതുവത്സര അവധികൾ അടുത്തിരിക്കെ കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള സര്‍വീസ് 26, 28 തീയതികളിലും കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്കുള്ള സര്‍വീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. മംഗളൂരുവില്‍ നിന്ന് വൈകിട്ട് 7.30 ന് പുറപ്പെടുന്ന 06041 നമ്പര്‍ ട്രെയിനാണ് 26, 28 തീയതികളില്‍ റദ്ദാക്കിയിട്ടുള്ളത്.
കൊച്ചുവേളിയില്‍ നിന്ന് വൈകിട്ട് 6.40 ന് പുറപ്പെടുന്ന 06042 ട്രെയിന്‍ 27, 29 തീയതികളിലും റദ്ദാക്കി. മംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയില്‍ നിന്ന് വെള്ളി, ഞായര്‍ ദിവസങ്ങളിലുമായിരുന്നു ട്രെയിൻ സർവീസ്. വൈകിട്ട് 5.30 ന് മാവേലിയും 6.15ന് മലബാറും പോയി കഴിഞ്ഞാല്‍ മംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഇല്ലെന്ന പ്രശ്‌നത്തിന് പരിഹാരമായിരുന്നു രാത്രി 7.30 ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍.
TAGS: KARNATAKA | TRAIN CANCELLED
SUMMARY: Kochuveli – mangalore train service special cancelled
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…