കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് പോലീസിന് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്നാണ് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണക്കോടതിയെ അറിയിക്കും. അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറയുമെന്ന് ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ് പറഞ്ഞിരുന്നു.
പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നും സിപിഐഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സെക്രട്ടറി എം വി ഗോവിന്ദൻ പരസ്യമാക്കിയിരുന്നു. നിയമോപദേശം കൂടി ലഭിച്ച സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കാനാണ് പോലീസിന്റെ ശ്രമം.
കഴിഞ്ഞ ദിവസമാണ് ബിജെപിയെ വെട്ടിലാക്കി ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു. ആര്‍ക്കും എന്തും പറയാമെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കിയതിന്റെ വൈരാഗ്യമാണ് സതീഷിന്റെ ആരോപണത്തിന് പിന്നില്‍ എന്നായിരുന്നു കെ കെ അനീഷ് കുമാര്‍ പറഞ്ഞത്. സതീഷിന്റെ ആരോപണം ഏറ്റെടുത്ത് സിപിഐഎമ്മും സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
<BR>
TAGS : BJP | KODAKARA BLACK MONEY CASE
SUMMARY : Kodakara money laundering case may continue; Police receive legal advice
ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…
മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…
തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…