Categories: KERALATOP NEWS

കൊടകര കുഴൽപ്പണ കേസ്; സതീശിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും

തൃശൂര്‍: കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ പങ്ക് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലിന് പിന്നാലെ തുടരന്വേഷണം. പ്രത്യേക സംഘം തിരൂർ സതീശിന്റെ മൊഴിയെടുക്കും. എഡിജിപി മനോജ് എബ്രഹാമിനാണ് മേൽനോട്ട ചുമതല. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തി. സതീശിന്റെ മൊഴി അടിയന്തരമായി രേഖപ്പെടുത്താൻ അന്വേഷണ സംഘത്തലവന് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. സതീശിന്റെ മൊഴി പരിശോധിച്ച ശേഷം കോടതിയെ സമീപിച്ചാൽ മതിയെന്നാണ് ഡിജിപി നൽകിയ നിർദേശം. സതീശ് മൊഴി ആവർത്തിച്ചാൽ കോടതിയെ സമീപിക്കാനാണ് പോലീസ് തീരുമാനം.

കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു കഴിഞ്ഞ ദിവസം സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു. ആരോപണത്തിന് തൊട്ടുപിന്നാലെ സതീഷിനെ തള്ളി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനും ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറും രംഗത്തെത്തിയിരുന്നു

അതേസമയം അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പോലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.
<BR>
TAGS : KODAKARA BLACK MONEY CASE,
SUMMARY : Kodakara money laundering case; Special investigation team to record Satish’s statement today

Savre Digital

Recent Posts

‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 21ന്

ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…

5 hours ago

അമ്മ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം, പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…

5 hours ago

കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളി മാധ്യമ പ്രവർത്തകൻ പി ആര്‍ രമേശ് നിയമിതനായി

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…

5 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ, ഫലം രാവിലെ 8 മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…

5 hours ago

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…

6 hours ago

ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം 14ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…

6 hours ago